കണ്ണൂർ: എഡിഎം നവീൻ ബാബുവിനെ കൊലയ്ക്ക് കൊടുത്ത കരിനാക്കിൻ്റെ ഉത്തരവാദിത്വം കൊലവെറി വാക്ക് കേട്ട് ആസ്വദിച്ച് കിളിച്ചോണ്ടിരുന്ന കലക്ടർക്കും കൂടി പങ്ക് വച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് പി.പി.ദിവ്യ. മുൻകൂർ ജാമ്യം കിട്ടാൻ വിശുദ്ധനാക്ക് പിഴയായി സ്വന്തം കുറ്റകൃത്യം മറച്ചു പിടിച്ചാണ് ജാമ്യ ഹർജിയുമായി സിപിഎം വക്കീലൻമാരുടെ കോട്ടിലേറി ദിവ്യ കോടതിയിലെത്തിയിട്ടുള്ളത്. അഴിമതി വിരുദ്ധയുടെ മുഖം മൂടി വലിച്ചുകെട്ടി, സത്യസന്ധത അഭിനയിച്ച് നാക്ക് പിഴയുടെ ഏറ്റവും നിസ്സാരമായ അവസ്ഥയിലേക്ക് വിഷയത്തെ എത്തിച്ച് ആത്മാർത്ഥതയുടെ പുട്ടിയടിച്ച് ജഡ്ജിയെ പറ്റിച്ച് ജാമ്യം നേടാമെന്നാണ് ദിവ്യപ്പട കണക്ക് കൂട്ടുന്നത്. സത്യസന്ധനായ ജഡ്ജി ഒന്നുകിൽ ഹർജി മാറ്റിവയ്ക്കും, അല്ലങ്കിൽ തള്ളും. ഹർജി തളളണമെന്നും അറസ്റ്റ് നടക്കണമെന്നും മനുഷ്യത്വമുള്ള മലയാള നാടിൻ്റെ ആഗ്രഹമാണ്.
ഹർജിക്കാരിക്ക് പറഞ്ഞ വാക്ക് ഉപയോഗിക്കാൻ പാടില്ലായിരുന്നു എന്ന് ദിവ്യ തന്നെ രാജിക്കത്തിൽ പറയുന്നു.പക്ഷെ അത് സ്വന്തം അഭിപ്രായമല്ല, പാർട്ടി പറഞ്ഞതിനാൽ ബോധ്യപ്പെട്ടു എന്ന മട്ടിലാണ് രാജിക്കത്ത് തയാറാക്കിയിട്ടുള്ളത്. തന്ത്രപൂർവ്വം കത്ത് തയാറാക്കി, മനസാക്ഷിക്കുത്ത് തനിക്കില്ല എന്ന് ദിവ്യ തെളിയിച്ചിരിക്കുകയാണ്. വൃത്തികെട്ട വാക്ക് കൊണ്ട് മുറിവേറ്റ ഒരു മനുഷ്യൻ മരിച്ചിട്ടും മനം മാറാത്ത ഒരു സ്ത്രീക്ക് വേദനയുണ്ട് എന്ന് എഴുതാൻ കഴിയുന്ന ആ ഭീകരതയാണ് ദിവ്യയുടെ കത്തിൽ തെളിയുന്നത്. പിന്നെ, ആരോ ചിലർ നവീൻ ബാബുവിനെതിരെ തന്നോട് പരാതി പറഞ്ഞിട്ടുള്ളതായി പൊതുവേദിയിൽ ന്യായീകരിക്കുകയും ചെയ്യുന്ന ദിവ്യയ്ക്ക് ജാമ്യം അനുവദിക്കാനേ പാടില്ലാത്തതാണ്. കേരളം കണ്ട സ്ത്രീ ക്രിമിനലുകളിൽ ഒട്ടും താഴെയല്ല ഈ സ്ത്രീയെന്ന് തെളിയാൻ ആ രാജിക്കത്ത് തന്നെ ധാരാളം. കോടതിയിൽ നിന്ന് നവീൻ ബാബുവിൻ്റെ കുടുംബവും ആത്മാവും നീതി പ്രതീക്ഷിക്കുന്നുണ്ട്. ഒപ്പം കമ്യൂണിസമെന്ന കൾട്ടിനോട് കീഴടങ്ങാത്ത മലയാളികളും.
ഇനി കലക്ടറിലേക്ക് വരാം. കലക്ടർ വിളിച്ചിട്ടാണ് ദിവ്യ വന്നതെന്നാണ് ദിവ്യ അവകാശപ്പെടുന്നത്. അങ്ങനെയെങ്കിൽ എന്തിന് കലക്ടർ ആ സ്ത്രീയെ ക്ഷണിച്ചു എന്ന് വ്യക്തമാക്കണം. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എന്ന സ്ഥാനം പരിഗണിച്ചാണ് എന്നാവും മറുപടി എന്നറിയാം. പ്രത്യേകിച്ച് നവീ നെ ദിവ്യയ്ക്ക് ഇഷ്ടമില്ല എന്ന് കലക്ടർക്ക് നേരത്തേ തന്നെ അറിയാമെന്ന് പുറത്തു വരുന്ന വിഷയങ്ങളിൽ നിന്ന് വ്യക്തമാണ്. കാര്യം അങ്ങനെയായിരിക്കെ ദിവ്യയെ ക്ഷണിച്ചത് ഗൂഡാലോചനയുടെ ഭാഗമായി തന്നെ കാണാവുന്നതാണ്. അങ്ങനെയെങ്കിൽ കലക്ടറും പ്രതിയാണ്. ആ യോഗത്തിൽ ഒരനിവാര്യതയല്ലാത്ത ദിവ്യയെ ക്ഷണിച്ചു വരുത്തി അവഹേളനത്തിന് വഴി തുറന്നു കൊടുത്തത് കലക്ടറാണ് എന്നാണ് ദിവ്യയുടെ വാദം. നാക്ക് എൻ്റെതാണ് എങ്കിലും പറഞ്ഞതിൽ കലക്ടർക്കും പങ്കുണ്ട് എന്നാണ് പ്രതിസ്ഥാനത്തേക്ക് നീങ്ങുന്ന കക്ഷിയുടെ ന്യായീകരണം. വഷള് പറയുമെന്നും പറഞ്ഞാൽ ഇടപെടരുത് എന്നും മുൻകൂട്ടി തീരുമാനിച്ചിരന്നു എന്ന് സീനുകളിൽ വ്യക്തമാണ്. കാരണം ദിവ്യ വേഷം കെട്ടി ദിവ്യ തള്ളി മറിക്കുമ്പോൾ ചുണ്ടിലൂറുന്ന ചിരിയോടെ തല കുനിച്ചിരുന്നാസ്വദിച്ച ഒരു വൃത്തികെട്ട ഭാവം കലക്ടർക്ക് ആ വീഡിയോയിൽ കാണാം. മാന്യനായിരുന്നെങ്കിൽ സിംപിൾ ആയി ദിവ്യ തള്ളുകൾ തടയാൻ എന്തെല്ലാം വഴികൾ ഉണ്ടായിരുന്നു. അതിനൊന്നും കലക്ടർ ശ്രമിച്ചില്ല. നീതി ബോധമുള്ള നട്ടെല്ല് ഉള്ളവനായിരുന്നു കലക്ടറെങ്കിൽ വ്യക്തമായി ഇടപെട്ട് പാടില്ല എന്ന് പറയാമായിരുന്നു. അതുമുണ്ടായില്ല. ഇത്രയ്ക്ക് രാഷ്ട്രീയ അടിമയായ ഒരു കലക്ടർ കണ്ണൂരിൽ ആദ്യമാണ്. നട്ടെല്ല് ഇനിയെങ്കിലും ഉണ്ടെങ്കിൽ രാജി വച്ച് സ്ഥലം വിടുകയാണ് ചെയ്യേണ്ടത്. ഒരു കലക്ടർ പോയിട്ട് ഒരു ഓഫിസ് മാനേജരായിരിക്കാൻ പോലും തന്നെ കൊള്ളില്ല എന്ന് കലക്ടർ തെളിയിച്ചു.
നവീൻ അഴിമതിക്കരനായിരുന്നു എന്ന് ബോധ്യമുണ്ടോ എന്ന് കലക്ടർ വ്യക്തമാക്കണം. അങ്ങനെ ബോധ്യം ഉണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് മുൻപ് നടപടി എടുത്തില്ല ? ഓ... തിരുത്താൻ അവസരം നൽകിയതാണെന്ന പതിവ് തട്ടിപ്പ് വിശദീകരണം പറഞ്ഞു രക്ഷപ്പെടാമെന്നാണോ? മരിച്ചു കഴിഞ്ഞും കലക്ടർ പക്ഷം അവഹേളനം നടത്തി. മൃതദേഹത്തെ പോലും അനാഥത്വത്തിലേക്ക് തള്ളുന്ന നിലപാടാണ് കലക്ടർ പക്ഷം കാണിച്ചത്. നമ്മുടെ ഭരണ സംവിധാനം എത്രത്തോളം അധപതിച്ചു എന്നതിൻ്റെ ഉദാഹരണങ്ങളാണ് ദിവ്യയും കലക്ടറും.
പെട്രോൾ പമ്പ് ആരുടെയാണ് എന്ന് സിപിഎം പറയണം. ബിജെപിയും. ഏതോ ഒരു പ്രശാന്ത് എന്ന പേരൊക്കെ തട്ടി മൂളിച്ച് രക്ഷപ്പെടാനാണ് പാർട്ടിയുടെ ദിവ്യയും ദിവ്യയുടെ പാർട്ടിയും ശ്രമിക്കുന്നത്. കോടതി സത്യം കാണുമെന്നും നവീന് നീതികിട്ടുമെന്നും പ്രതിക്ഷിക്കാം.... പക്ഷെ എകെജി സെൻ്ററിലെ കാപ്സ്യൂൾ ഫാക്ടറി പുറത്തിറക്കുന്ന എല്ലാ ഗുളികയും വാരി വിഴുങ്ങുന്ന അണികളുടെ കാര്യം ദുരന്തമല്ല, കോമഡിയാണ്.
CPM leaders and ranks proudly carrying Sarin in an attempt to escape Divya, a spineless collector???